സപ്തതിയുടെ നിറവിൽ കേരളത്തിന്റെ മഹാനടൻ


കൊച്ചി: ഇന്ന് മലയാളത്തിന്റെ എവർഗ്രീൻ നായകൻ മമ്മൂട്ടിയുടെ എഴുപതാം ജന്മദിനമാണ്. നാനൂറിലധം സിനിമകളിൽ കഴിഞ്ഞ അന്പത് വർഷങ്ങൾ കൊണ്ട് അഭിനയിച്ചു കഴിഞ്ഞു മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്ക. മലയാള സിനിമാ ലോകമൊന്നടങ്കം ആഘോഷിക്കുന്ന ഈ ദിനത്തിൽ വലിപ്പ ചെറുപ്പമന്യേ എല്ലാവരും  അദ്ദേഹത്തെ ആശംസകൾ കൊണ്ട് മൂടുകയാണ്. മോഹൻലാൽ  എന്നും അഭിമാനമായി നിൽക്കുന്ന താരമാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ സപ്തതി വേളയിൽ പ്രിയപ്പെട്ട ‘ഇച്ചാക്കയ്‌ക്ക്‌‘ ജന്മദിനാശംസയുമായി മോഹൻലാൽ ഫേസ്ബുക്ക് വീഡിയോയിൽ എത്തി. മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ:

“പ്രിയപ്പെട്ട, ഇച്ചാക്കാ, ജന്മദിനാശംസകൾ. ഈ ദിവസം എനിക്കും ആഘോഷിക്കാനുള്ളതാണ്. കാരണം ഇത് എന്റെയും കൂടി ജ്യേഷ്‌ഠസഹോദരന്റെ പിറന്നാളാണ്. സഹോദര നിർവിശേഷമായ വാത്സല്യം കൊണ്ട്, ജ്യേഷ്‌ഠ തുല്യമായ കരുതൽ കൊണ്ട് ജീവിതത്തിലെയും പ്രൊഫഷണൽ ജീവിതത്തിലെയും എല്ലാ ഉയർച്ച താഴ്ചകളിലും സന്തോഷത്തിലും സങ്കടത്തിലും താങ്ങായി ഒപ്പം നിൽക്കുന്ന സാന്നിധ്യമാണ് എനിക്ക് മമ്മുക്ക. അദ്ദേഹത്തിന്റെ ജന്മനാൾ ഞാനും എന്റെ കുടുംബവും ഒപ്പം ആഘോഷിക്കുന്നു. ഇതുപോലൊരു പ്രതിഭയ്‌ക്കൊപ്പം ജീവിക്കാനാവുന്നുവെന്നത് തന്നെ സുകൃതം. അഭിനയത്തിൽ തന്റേതായ ശൈലി കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച ഇച്ചാക്കക്കൊപ്പം, എന്റെയും പേര് വായിക്കപ്പെടുന്ന എന്നത് ഏറെ സന്തോഷം നൽകുന്നു.

മമ്മൂട്ടിക്ക് എഴുപത് വയസായെന്ന് കരുതിയില്ലെന്നും തന്നേക്കാൾ പ്രായം കുറഞ്ഞയാളാണ് എന്നാണ് കരുതിയതെന്നും നടൻ കമലഹാസൻ കൂട്ടിച്ചേർ‍ത്തു. എല്ലാക്കാലത്തും ഈ യുവത്വവും എനർ‍ജിയും കാത്തു സൂക്ഷിക്കാൻ കഴിയട്ടെയെന്നും കമൻഹാസൻ ആശംസിച്ചു

അതിനിടെ മമ്മൂട്ടിയുടെ മകൾ സുറുമിയുടെ വലിയ വ്യത്യസ്തമായ പിറന്നാൾ സമ്മാനം ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ദുൽഖർ സൽമാൻ പിതാവിന്റെ പാതപിന്തുടർന്ന് അഭിനയ ലോകത്തിൽ എത്തിയപ്പോൾ മകൾ സുറുമി തിഞ്ഞെടുത്ത പെയിറ്റിംഗ്‌ ആണ്. മകൾ സുറുമി വാപ്പിച്ചിക്ക് വരച്ചുനൽകിയ ഒരു പോട്രെയ്റ്റ് പെയിന്റിംഗ് ആണ് ഏവർക്കും ശ്രദ്ധ നൽകുന്നത്. ഒരു ചിത്രകാരി ആണെങ്കിലും ഇത് ആദ്യമായാണ് താരപുത്രി ഒരു പോർട്രൈറ്റ് ചെയ്യുന്നത്. മകളുടെ ചിത്രത്തിൽ ഇലകൾക്കും പൂക്കൾക്കും ഇടയിൽ ചിന്താമഗ്നനായി ഇരിക്കുന്ന മമ്മൂട്ടിയെ ആണ് കാണാൻ സാധിക്കുന്നത്. ചിത്രത്തോടൊപ്പം സുറുമിയുടെ വാക്കുകൾ: ഇങ്ങനെ വാപ്പിച്ചിയെ വരക്കാൻ തുടങ്ങുന്പോൾ മനസിൽ ഒരു വലിയ ടെൻഷൻ ഉണ്ടായിരുന്നു. കാരണം എത്രയോ എത്രയോ കലാകാരന്മാർ അവരുടെ സ്നേഹം മുഴുവനെടുത്തു വരച്ച മുഖമാണത്. കൂടത്തെ ഞാൻ ഇന്നേവരെ ഒരു പോർട്രെയ്റ്റ് ചെയ്തിട്ടില്ല.വാപ്പിച്ചിയുടെ ചിത്രം വരയ്ക്കമെന്ന് പലപ്പോഴും ആഗ്രഹം തോന്നിയിട്ടുണ്ട് എങ്കിലും പക്ഷേ ഇതുവരെ അതിനു മുതിർന്നട്ടില്ല. ഇത്തവണ അദ്ദേഹത്തിന് എന്റെ പിറന്നാൾ സമ്മാനമായി ഇതു വരക്കാനായതിൽ വളരെയധികം സന്തോഷമുണ്ട് എന്നും സുറുമി പറയുന്നു. ചിത്രം ഇതിനോടകം ആരാധകർക്ക് ഇടയിൽ വൈറലായി മാറിയിരിക്കുകയാണ്.

You might also like

Most Viewed