എആർ നഗർ സർവീസ് സഹകരണ ബാങ്ക്: തട്ടിപ്പിന്‍റെ സൂത്രധാരൻ പി.കെ. കുഞ്ഞാലിക്കുട്ടിയും ബിനാമിയുമെന്ന് കെടി ജലീൽ


മലപ്പുറം: എആർ നഗർ സർവീസ് സഹകരണ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കൂടുതൽ ആരോപണങ്ങളുമായി മുൻമന്ത്രി കെ.ടി ജലീൽ. സഹകരണ ബാങ്കിൽ 1021 കോടിയുടെ കള്ളപ്പണ ബിനാമി ഇടപാടുകൾ സഹകരണ വകുപ്പിന്‍റെ അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. തട്ടിപ്പിന്‍റെ സൂത്രധാരൻ പി.കെ. കുഞ്ഞാലിക്കുട്ടിയും അദ്ദേഹത്തിന്‍റെ ബിനാമിയും ബാങ്കിലെ സെക്രട്ടറിയുമായിരുന്ന വി.കെ. ഹരികുമാറുമാണെന്ന് ജലീൽ ആരോപിച്ചു. പ്രാഥമിക സഹകരണ സംഘം മാത്രമായ എആർ നഗർ സഹകരണ ബാങ്കിൽ 50,000ൽ പരം അംഗങ്ങളും 80,000ൽ അധികം അക്കൗണ്ടുകളുമാണുള്ളത്. 257 കസ്റ്റമർ ഐഡികളിൽ മാത്രം 862 വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയാണ് പണാപഹരണവും കള്ളപ്പണ സൂക്ഷിപ്പും അഴിമതിപ്പണ വെളുപ്പിക്കലും കുഞ്ഞാലിക്കുട്ടിയും ഹരികുമാറും ചേർന്ന് നടത്തിയിരിക്കുന്നത്.

ടൈറ്റാനിയത്തിൽ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും നടക്കുകയാണ്. ഈ അഴിമിതിയിൽ ലഭിച്ച പണമായിരിക്കാം ബാങ്കിൽ സൂക്ഷിച്ചിരിക്കുന്നത്. എആർ നഗർ സഹകരണ ബാങ്കിലെ മുഴുവൻ കസ്റ്റമർ ഐഡികളും പരിശോധിച്ചാൽ കള്ളപ്പണ ഇടപാടിൽ രാജ്യത്ത് തന്നെ ഞെട്ടിക്കുന്ന പകൽ കൊള്ളയുടെ ചുരുളഴിയും. ഈ സഹകരണ സ്ഥാപനത്തെ കുഞ്ഞാലിക്കുട്ടിയും സംഘവും കേരളത്തിലെ അവരുടെ സ്വിസ് ബാങ്കായാണ് മാറ്റിയിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിയുടെ മകൻ ആഷിഖ് വിദേശനാണയ ചട്ടം ലഘിച്ച് മൂന്ന് കോടി രൂപ നിക്ഷേപിച്ചതായും ജലീൽ ആരോപിച്ചു. മുസ്‌ലിം ലീഗ് മുതിർന്ന നേതാക്കൾക്ക് ബാങ്കിൽ നിക്ഷേപവും വായ്‌പയുമുണ്ടെന്നും 50,000ത്തോളം ഇടപാടുകാരെ ഇവർ വഞ്ചിച്ചു. അബ്‌ദുൾ റഹ്‌മാൻ രണ്ടത്താണിക്ക് ഇങ്ങനെ അനധികൃതമായി 50 ലക്ഷം രൂപ വായ്‌പ നൽകിയെന്നും കെ.ടി ജലീൽ ആരോപിച്ചു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed