വിയ്യൂർ ജില്ലാ ജയിലിൽ 30 തടവുകാർക്ക് കോവിഡ്


തൃശൂർ: വിയ്യൂർ ജില്ലാ ജയിലിൽ കോവിഡ് വ്യാപനം. 30 തടവുകാർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ ഒരാളെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലേക്കും ശേഷിക്കുന്ന 29 പേരെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്കും മാറ്റി. രോഗവ്യാപനം രൂക്ഷമായതിനാൽ ശേഷിക്കുന്നവർക്ക് കൂടി അടുത്ത ദിവസം പരിശോധന നടത്തിയേക്കുമെന്നാണ് വിവരം.

ജില്ലയിലാകെയും കോവിഡ് രോഗികളുടെ എണ്ണം കൂടുകയാണ്. കഴിഞ്ഞ് ദിവസം 3,214 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേതുടർന്ന് പലയിടത്തും നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed