പയ്യന്നൂരിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിന്‍റെ മാതാപിതാക്കൾക്കെതിരേയും


കണ്ണൂർ: ഭർതൃഗൃഹത്തിൽ പയ്യന്നൂർ സ്വദേശിനി സുനീഷ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിന്‍റെ മാതാപിതാക്കൾക്കെതിരേയും പോലീസ് കേസെടുത്തു. വിജീഷിന്‍റെ പിതാവ് രവീന്ദ്രൻ, മാതാവ് പൊന്നു എന്നിവരാണ് കേസിലെ പ്രതിപട്ടികയിൽ ഉൾപ്പെട്ടത്. ഗാർഹിക പീഡനം, ആത്മഹത്യാപ്രേരണ എന്നീ വകുപ്പുകളാണ് ഇരുവർക്കുമെതിരേ ചുമത്തിയിരിക്കുന്നത്. നേരത്തെ ഭർത്താവ് വിജീഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഓഗസ്റ്റ് 29−നാണ് ഭർതൃഗൃഹത്തിലെ ശുചിമുറിയിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ യുവതി പീഡനം നേരിട്ടിരുന്നുവെന്ന് തെളിയിക്കുന്ന ശബ്ദസന്ദേശങ്ങൾ പുറത്തുവന്നിരുന്നു. ഇതോടെ യുവതിയുടെ ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തി. തുടർന്നാണ് ഭർത്താവ് അറസ്റ്റിലായത്. 

മാതാപിതാക്കളെ പ്രതി ചേർത്തെങ്കിലും ഉടൻ അറസ്റ്റ് ചെയ്യില്ലെന്നാണ് വിവരം. വിജീഷ്−സുനീഷ ദന്പതികളുടേത് പ്രണയ വിവാഹമായിരുന്നു. ഇതോടെ യുവതിയുടെ വീട്ടുകാരുമായി അകൽച്ചയിലായി. പിന്നീട് ഭർതൃവീട്ടിൽ പീഡനം നേരിട്ടതോടെ യുവതി മാതാപിതാക്കളെ വിവരം അറിയിച്ചു. മരിക്കുന്നതിന് കുറച്ചു ദിവസം മുൻപ് സഹോദരനെ വിളിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകണമെന്ന് സുനീഷ അഭ്യർഥിച്ചിരുന്നു.

You might also like

Most Viewed