ആലപ്പുഴയിൽ ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് യുവാക്കൾ മരിച്ചു


ആലപ്പുഴ: ആലപ്പുഴയിൽ ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് യുവാക്കൾ മരിച്ചു. ആലപ്പുഴ വെണ്മണിയിൽ നിയന്ത്രണംവിട്ട സ്കൂട്ടർ പോസ്റ്റിലിടിച്ചാണ് മൂന്നു യുവാക്കൾ മരിച്ചത്. ഗോപൻ, അനീഷ്, ബാലു എന്നിവരാണ് മരിച്ചത്. ഒരാൾ സംഭവസ്ഥലത്തും മറ്റ് രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയുമാണ് മരിച്ചത്. ഇന്നലെ രാത്രിയിൽ ആയിരുന്നു അപകടം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed