താലിബാനെ അംഗീകരിക്കില്ലെന്ന് യൂറോപ്പ്
ബ്രസൽസ്: അഫ്ഗാനിസ്ഥാൻ വിഷയത്തിൽ നിലപാട് അറിയിച്ച് യൂറോപ്യൻ യൂണിയൻ. താലിബാനെ അംഗീകരിക്കില്ലെന്നും അവരുമായി ചർച്ച നടത്തില്ലെന്നും യൂറോപ്യൻ യൂണിയൻ കമ്മീഷൻ പ്രസിഡന്‍റ് ഉർസുല വോൺ ഡെർ ലെയൻ പറഞ്ഞു.
താലിബാൻ ഇപ്പോൾ നടത്തുന്ന വാഗ്ദാനങ്ങളുടെ പേരിൽ അവരെ വിശ്വസിക്കാനാവില്ലെന്നും മനുഷ്യാവകാശ വിഷയത്തിൽ ഏറെ അപകടകരമായ മുഖമാണ് താലിബാനുള്ളതെന്നും യൂറോപ്യൻ യൂണിയൻ പറഞ്ഞു.
