പിഎസ്‌സി റാങ്ക് ലിസ്റ്റിന്‍റെ കാലാവധി നീട്ടാനാകില്ലെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: പിഎസ്‌സി റാങ്ക് ലിസ്റ്റിന്‍റെ കാലാവധി നീട്ടാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണ റാങ്ക് ലിസ്റ്റ് കാലാവധി ഒരു വർഷമാണ്. പുതിയ പട്ടിക വന്നില്ലെങ്കിൽ മൂന്ന് വർഷമെന്നാണ് കണക്ക്. ബുധനാഴ്ച കാലാവധി അവസാനിക്കുന്ന ലിസ്റ്റുകളുടെ കാലാവധി മൂന്ന് വർഷം കഴിഞ്ഞതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. റാങ്ക് ലിസ്റ്റിന്‍റെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പിൽ നൽകിയ അ‌ടിയന്തരപ്രമേയ നോട്ടീസിലാണ് മുഖ്യമന്ത്രി മറുപ‌ടി നൽകിയത്.

എൽഡിഎഫ് സർക്കാർ പിഎസ്‌സിയെ പാർട്ടി സർവീസ് കമ്മീഷനാക്കരുതെന്ന് ഷാഫി ആരോപിച്ചു. കരുവന്നൂർ ബാങ്കിന്‍റെ നിലവാരത്തിലേക്ക് പിഎസ്‌സിയെ തരംതാഴ്ത്തരുതെന്നും ഷാഫി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയെ തുടർന്ന് സ്പീക്കർ അടിയന്തരപ്രമേയത്തിനുള്ള അനുമതി നിഷേധിച്ചു. ഇതേ തുടർന്ന് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. നേരത്തേ, ചോദ്യോത്തരവേളയിൽ മന്ത്രി വി. ശിവൻകുട്ടി സംസാരിക്കാൻ എഴുന്നേറ്റപ്പോഴും അദ്ദേഹത്തിന്‍റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed