സാമ്പത്തിക പ്രതിസന്ധി; കോട്ടയത്ത് ഇരട്ട സഹോദരന്മാർ തൂങ്ങി മരിച്ച നിലയിൽ



കോട്ടയം; കടുവാക്കുളത്ത് ഇരട്ട സഹോദരന്മാരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 32 വയസായിരുന്നു. കടുവാക്കുളം സ്വദേശികളായ നസീർ, നിസാർ എന്നിവരാണ് മരിച്ചത്. വീടിനുള്ളിൽ രണ്ട് മുറികളിലായി ആണ് തൂങ്ങിമരിച്ചത്. രണ്ടുപേരും അവിവാഹിതരാണ്.
ക്രെയിൻ സർവീസ്, വർക്ക് ഷോപ്പ് ജോലികൾ ചെയ്ത് വരന്നവരായിരുന്നു ഇവർ. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നാളുകളായി ഇവർക്ക് വരുമാനം ഇല്ലായിരുന്നു. ഇവർക്ക് 12 ലക്ഷം രൂപ ബാധ്യതയുണ്ടെന്ന് സുഹൃത്ത് മനോജ് പറഞ്ഞു. മണിപ്പുഴ അർബൻ കോ ഓപ്പറേറ്റീവ് ബാങ്കിലാണ് ബാധ്യത.
വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ കഴിഞ്ഞ ദിവസം ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തിയിരുന്നു. ഇതിന് ശേഷം സഹോദരന്മാർ മാനസിക സമ്മർദ്ദത്തിലായിരുന്നു. മൂന്ന് ദിവസമായി ഇവർ പുറത്തേക്ക് ഇറങ്ങിയിട്ടില്ലെന്നും മനോജ് പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed