കോഴിക്കോട് റെയിൽപാളത്തിൽ സ്ഫോടക വസ്തു കണ്ടെത്തി


കോഴിക്കോട്: കല്ലായിയിൽ റെയിൽപാളത്തിൽ സ്ഫോടക വസ്തു കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. സ്ഥലത്ത് പോലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തുകയാണ്. സിറ്റി പോലീസ് കമ്മീഷണർ എ.വി.ജോർജിന്‍റെ നേതൃത്വത്തിലുള്ള ഉന്നതപോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് ഫുട്ബോൾ തോലിനുള്ളിൽ സ്ഫോടക വസ്തു നിറച്ച രീതിയിൽ റെയിൽപാളത്തിൽ കണ്ടെത്തിയത്.

ഉടൻ സ്ഥലത്ത് പോലീസ് എത്തുകയായിരുന്നു. സമീപത്തെ വീടിന്‍റെ പരിസരത്ത് പോലീസ് പരിശോധന നടത്തി. പുരയിടത്തിൽ ഡോഗ് സ്ക്വാഡ് വിശദമായ പരിശോധന നടത്തുന്നുണ്ട്.
റെയിൽപാളത്തിന് സമീപത്തെ വീട്ടിൽ അടുത്തിടെ വിവാഹം നടന്നിരുന്നു. അന്ന് പടക്കങ്ങൾ ഉൾപ്പടെ ഇവിടെ പൊട്ടിച്ചിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ഇതിന്‍റെ അവശിഷ്ടങ്ങൾ ആരെങ്കിലും പാളത്തിലെടുത്തിട്ടോ എന്നും സംശയിക്കുന്നുണ്ട്.

You might also like

Most Viewed