ക്ലർക്കിനെ കയ്യേറ്റം ചെയ്ത 13 യുഡിഎഫ് കൗൺസിലർമാർക്കെതിരെ കേസ്


കായംകുളം: കായംകുളം നഗര സഭയിലെ 13 യുഡിഎഫ് കൗൺസിലർമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. നഗരസഭാ ഓഫിസിൽ നടത്തിയ പ്രതിഷേധത്തിനിടെ വനിതാ ക്ലർക്കിനെ കയ്യേറ്റം ചെയ്‌തെന്ന പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസം കായംകുളം നഗരസഭയിലെ ഭരണസമിതിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് യു ഡിഎഫ് കൗൺസിലർമാർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

പ്രതിഷേധത്തിനിടയിൽ വനിതാ ക്ലർക്കിനെ യുഡിഎഫ് കൗൺസിലർമാർ കയ്യേറ്റം ചെയ്തുവെന്ന് കാണിച്ച് ജീവക്കാരി തന്നെ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് 13 യുഡിഎഫ് കൗൺസിലർമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed