കൊടകര കുഴല്‍പ്പണക്കേസ്: ചോദ്യം ചെയ്യലിനെ പരിഹസിച്ച് കെ സുരേന്ദ്രൻ


തൃശൂർ: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ ചോദ്യം ചെയ്യൽ പൂർത്തിയായി. തൃശൂർ പോലീസ് ക്ലബിൽ ഒന്നരമണിക്കൂർ നേരമാണ് ചോദ്യം ചെയ്യൽ നീണ്ടു നിന്നത്. ബിജെപിക്ക് കള്ളപ്പണം ഇടപാടുമായി യാതോരു ബന്ധവുമില്ലെന്നും വിചിത്രമായ അന്വേഷണമാണ് നടക്കുന്നതെന്നുമായിരുന്നു ചോദ്യം ചെയ്യലിന് ശേഷം സുരേന്ദ്രന്‍റെ പ്രതികരണം. എന്തൊക്കെ ചോദിച്ചെന്ന് അവർക്കുമറിയില്ല, എനിക്കുമറിയില്ല എന്നും പരിഹാസ രൂപേണ മാധ്യമങ്ങളോട് സുരേന്ദ്രൻ പറഞ്ഞു.

കൊടകര കുഴൽപ്പണ കേസിലെ പരാതിക്കാരനായ ധർമരാജനുമായുള്ള ഫോൺ സംഭാഷണത്തെ കുറിച്ച് ചോദിക്കാനാണ് സുരേന്ദ്രനെ വിളിച്ചു വരുത്തിയത്. അന്വേഷണ സംഘം രണ്ടാമത് നോട്ടീസ് നല്‍കിയ ശേഷമാണ് സുരേന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരായത്.

You might also like

  • Straight Forward

Most Viewed