വിസ്മയ കേസ്; ഭർത്താവ് എസ്. കിരൺകുമാറിനെ വീട്ടിലെത്തിച്ച് തെളിവെടുത്തു


കൊല്ലം: വിസ്മയ കേസിൽ ഭർത്താവ് എസ്. കിരൺ‍കുമാറിനെ അന്വേഷണസംഘം വീട്ടിലെത്തിച്ച് തെളിവെടുത്തു. കനത്ത പോലീസ് കാവലിലാണ് പ്രതിയെ വീട്ടിലെത്തിച്ചത്. തെളിവെടുപ്പ് വിവരമറിഞ്ഞ് വൻ ജനക്കൂട്ടവും വീടിന്‍റെ പരിസരത്ത് തടിച്ചുകൂടിയിരുന്നു. രാവിലെ മുതൽ ചോദ്യം ചെയ്യലിന് വിധേയനാക്കിയ ശേഷമാണ് അന്വേഷണസംഘം പ്രതിയുമായി തെളിവെടുപ്പിനിറങ്ങിയത്. വിസ്മയയെ കിരൺ‍ പൊതുനിരത്തിലും വീട്ടിൽ വച്ച് മർദ്ദിച്ചുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. 

മുൻപ് കൊല്ലത്തെ പോരുവഴി ശാസ്താംനടയിലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വിസ്മയയുടെ വീട്ടുകാർ വാങ്ങി നൽകിയ കാറിന്‍റെ ചില്ല് കിരൺ തകർത്തിരുന്നു. അതേദിവസം യാത്രയ്ക്കിടെ കിരൺ‍ വിസ്മയയെ മർദ്ദിച്ചുവെന്ന മൊഴിയും പോലീസിന് ലഭിച്ചിട്ടുണ്ട്. മർദ്ദനമേറ്റ വിസ്മയ കാറിൽ നിന്നും ചാടി പ്രദേശത്തെ വീട്ടിൽ ഓടിക്കയറിയെന്നാണ് മൊഴി. ഈ വീട്ടിലെ ഹോം ഗാർഡായി ജോലി ചെയ്യുന്നയാളും കുടുംബവുമാണ് കിരണിനെ തിരിച്ചറിഞ്ഞത്. ഇവിടെ കിരണിനെ എത്തിച്ചും പോലീസ് തെളിവെടുപ്പ് നടത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed