ലക്ഷദ്വീപിന്‍റെ തീരപ്രദേശങ്ങളിലെ കെട്ടിടങ്ങൾ പൊളിക്കാനുള്ള നീക്കത്തിന് ഹൈക്കോടതിയുടെ സ്റ്റേ


കൊച്ചി: ലക്ഷദ്വീപിന്‍റെ തീരപ്രദേശങ്ങളിലെ കെട്ടിടങ്ങൾ പൊളിക്കാനുള്ള ഭരണകൂടത്തിന്‍റെ നീക്കത്തിന് തിരിച്ചടി. ഭരണകൂടത്തിന്‍റെ ഉത്തരവ് ഹൈക്കോടതി േസ്റ്റ ചെയ്തു. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നടപടികൾ പാടില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റീസ് രാജാ വിജയരാഘവന്‍റെ നേതൃത്വത്തിലുള്ള ബെഞ്ചിന്‍റേതാണ് നടപടി. കവരത്തി ഉൾപ്പടെയുള്ള ദ്വീപുകളിലെ തീരത്ത് നിർമിച്ചിരിക്കുന്ന കെട്ടിടങ്ങളും ഷെഡുകളും പൊളിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് ഭരണകൂടം ഉടമകൾക്ക് നോട്ടീസ് നൽകിയത്. 

നിർമാണം പ്രവർത്തനങ്ങൾ അശാസ്ത്രീയമാണെന്ന വാദം ഉയർത്തിയായിരുന്നു നടപടി. ജൂണ്‍ 30−നകം ഭൂമിയുടെ രേഖകൾ ഹാജരാക്കണമെന്നും കെട്ടിടം പൊളിക്കുന്നതിന്‍റെ ചിലവ് റവന്യൂവകുപ്പ് പിന്നീട് ഉടമകളിൽ നിന്നും തന്നെ ഈടാക്കുമെന്നും നേട്ടീസിൽ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് നടപടി ചോദ്യം ചെയ്ത് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി നടപടികൾ േസ്റ്റ ചെയ്തതിനൊപ്പം ലക്ഷദ്വീപ് ഭരണകൂടത്തോട് മൂന്നാഴ്ചയ്ക്കകം വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed