ബഹ്‌റൈൻ പ്രവാസി കോവിഡ് ബാധിച്ച് മരിച്ചു
മനാമ: ബഹ്‌റൈൻ പ്രവാസിയും തൃശൂർ കാണിപ്പയൂർ സ്വദേശിയുമായ പവിത്രൻ ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് മരണപെട്ടു. 51 വയസായിരുന്നു. പതിനഞ്ചു വർഷമായി ബഹ്‌റൈൻ പ്രവാസിയായ പരേതൻ റിഫയിലെ ഒരു വർക്ക്‌ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്നു.
നാട്ടിൽ ഭാര്യ രണ്ട് മക്കൾ എന്നിവരുണ്ട്. ബഹ്‌റൈൻ കെ എം സി സിയുടെ നേതൃത്വത്തിൽ സംസ്‍കാര ചടങ്ങുകൾക്ക് വേണ്ട ഒരുക്കങ്ങൾ നടത്തുന്നതായി ബന്ധപെട്ടവർ അറിയിച്ചു.
