ചട്ടപ്രകാരം സത്യപ്രതിജ്ഞ ചെയ്യാത്ത ദേവികുളം എംഎൽഎ എ. രാജയ്ക്ക് പിഴ


തിരുവനന്തപുരം: ദേവികുളം എംഎൽഎ എ. രാജയ്ക്ക് പിഴ. ചട്ടപ്രകാരം സത്യപ്രതിജ്ഞ ചെയ്യാത്ത രാജ സഭയിലിരുന്നതിനാണ് പിഴ. ക്രമപ്രകാരമല്ലാതെ ഹാജരായ ഓരോ ദിവസത്തിനും 500 രൂപ വീതം രാജ പിഴ നൽകേണ്ടിവരും. സത്യപ്രതിജ്ഞയിലെ പിഴവ് ഗുരുതരമാണെന്ന് സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു. 

മേയ് 24 നായിരുന്നു സംസ്ഥാനത്തെ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തതത്. ദേവികുളം എംഎൽഎ ആയ രാജ ചടങ്ങിൽ തമിഴിലായിരുന്നു സത്യവാചകം ചൊല്ലിയത്. അന്ന് സഗൗരവമെന്നോ ദൈവനാമത്തിലെന്നോ പറഞ്ഞിരുന്നില്ല. നിയമവകുപ്പ് തർജിമ ചെയ്തപ്പോഴുണ്ടായ പിഴവാണ് ഇതെന്നാണ് വിലയിരുത്തൽ. വിഷയത്തിൽ നിയമവകുപ്പിന്‍റെ റിപ്പോർട്ട് തേടിയ സ്പീക്കർ ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ രാജയോട് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് അദ്ദേഹം വീണ്ടും സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ചട്ടപ്രകാരം സത്യപ്രതിജ്ഞ ചെയ്യാതെ രാജ നിയമസഭയിലിരുന്ന ദിവസങ്ങൾക്ക് പിഴ ഈടാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. 

ചട്ടപ്രകാരം സത്യപ്രതിജ്ഞ ചെയ്യാതെ രാജ സഭയിലിരുന്ന ദിവസങ്ങൾക്ക് 500 രൂപ വീതം പിഴ ഈടാക്കണമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടിരുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed