ബിജെപിക്കാർ മണ്ടൻമാരായത് കൊണ്ടാണ് കുഴൽപ്പണം പിടിക്കപ്പെട്ടതെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: കൊടകര കുഴൽപ്പണക്കേസിൽ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശൻ. എല്ലാവരും കുഴൽപ്പണം കൊണ്ടുവരും തെരഞ്ഞെടുപ്പിൽ ഉപയോഗിക്കും. പക്ഷെ ബിജെപിക്കാര്‍ മണ്ടൻമാരായത് കൊണ്ടാണ് പൊലീസ് പിടിച്ചതെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സംസ്ഥാനത്ത് പേരിന് പോലും പ്രതിപക്ഷം ഇല്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ഉമ്മൻചാണ്ടിയുടെ കാലം കഴിഞ്ഞു. രമേശ് ചെന്നിത്തല നിരാശാ ബാധിതനായി കഴിയുകയാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.