എസ്.എൻ.ഡി.പി യൂണിയൻ തെരഞ്ഞെടുപ്പിന് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: എസ്.എൻ.ഡി.പി യൂണിയൻ തെരഞ്ഞെടുപ്പിന് ഹൈക്കോടതിയുടെ സ്റ്റേ. കോവിഡ് പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന് കോടതി അറിയിച്ചു. എസ്.എൻ.ഡി.പി യൂണിയൻ തെരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു. കോവിഡ് പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന് കോടതി അറിയിച്ചു. സാഹചര്യം സാധാരണ നിലയിലാകുന്നത് വരെയാണ് തെരഞ്ഞെടുപ്പ് തടഞ്ഞത്.
തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ നിർദ്ദേശിച്ച് ഉത്തരവിറക്കാൻ ചീഫ് സെക്രട്ടറിക്ക് കോടതി നിർദ്ദേശം നൽകി. ഹൈക്കോടതിയുടെ രണ്ട് ബഞ്ചുകളാണ് സമാന ഉത്തരവിറക്കിയത്. ഈ മാസം 22ന് ചേർത്തലയിലാണ് എസ്എൻഡിപി തെരഞ്ഞെടുപ്പു നടത്താൻ നിശ്ചയിച്ചിരുന്നത്.