ദുബൈയിലെ തൊഴിലാളികൾക്ക് ഇളവുകളും ആനുകൂല്യങ്ങളും ലഭിക്കുന്ന ‘എക്സലൻസ് കാർഡുകൾ' വരുന്നു


ദുബൈ: ജോലിയിൽ‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കന്പനികളിലെ തൊഴിലാളികൾക്ക് വന്പൻ ഓഫറുകൾ‍. ഇവർ‍ക്ക് മാളുകളിലും ഇതര വ്യാപാര സ്ഥാപനങ്ങളിലും ഇളവുകളും ആനുകൂല്യങ്ങളും ലഭിക്കുന്ന ‘എക്സലൻസ് കാർഡുകൾ’ ഏർപ്പെടുത്തുന്നു. 2020ലെ തഖ് ദീർ അവാർഡിൽ 4,5 സ്റ്റാറുകൾ ലഭിച്ച് മികവ് പുലർത്തിയ 15 കന്പനികളിലെ അരലക്ഷം തൊഴിലാളികൾക്കാണ് ആദ്യ ഘട്ടത്തിൽ‍ കാർ‍ഡ് ലഭിക്കുക.

റോഡ‍്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർ‌ടിഎ), ദുബൈ വൈദ്യുതിജല അതോറിറ്റി (ദീവ), ദുബൈ മുനിസിപാലിറ്റി, ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻ‍ഡ് ഫോറിൻ അഫയേഴ്സ് (ദുബൈ എമിഗ്രേഷൻ) എന്നിങ്ങനെ 4 സർക്കാർ വകുപ്പുകളിലാണ് 35 ലേറെ ഇൻസെന്റീവുകൾ ലഭിക്കുക. 

ദുബായ് തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമാക്കിയുള്ള പദ്ധതിയാണ് ഇത്. മലയാളികൾ‍ക്കും ഇന്ത്യൻ കന്പനികൾക്കും തഖ്ദീർ അവാർഡ് ലഭിക്കാറുണ്ട്. 2 വർഷത്തിൽ ഒരിക്കൽ‍ ആണ് അവാർ‍ഡ് സംഘടിപ്പിക്കാറുള്ളത്. രണ്ട് തരം കാർ‍ഡുകൾ‍ ആണ് പുറത്തിറക്കുന്നത്. 4, 5 സ്റ്റാർ റേറ്റിങ് ലഭിച്ചവർക്കാണ് ആദ്യ കാർ‍ഡ് നൽ‍ക്കുന്നത്. സർക്കാർ ആനുകൂല്യങ്ങൾ ഇവർക്ക് ലഭ്യമാകും. രണ്ടാമത്തെ ബ്ലൂ കാർഡ് ആണ് ഇത് ഉപയോഗിച്ച് മാളുകളിലും വ്യാപാര സ്ഥാപനങ്ങളിലും പ്രത്യേക വിലക്കുറവുകളിൽ‍ സാധനങ്ങൾ‍ സ്വന്തമാക്കാം. ഈ മാസം 17ന് നടക്കുന്ന ചടങ്ങിൽ‍ എക്സലന്റ് കാർഡുകൾ പ്രഖ്യാപിക്കും. 25 മുതൽ 50% വരെ ഇളവുകൾ തൊഴിലാളികൾക്ക് കാർഡ് ഉപയോഗിച്ച് സ്വന്തമാക്കാനാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.

You might also like

Most Viewed