വാക്സിനെടുത്ത ജിസിസി പൗരന്മാർ‍ക്കും അവരുടെ വീട്ടുജോലിക്കാർ‍ക്കും ഖത്തറിൽ‍ ക്വാറന്‍റൈൻ ഇളവ്


ദോഹ: വാക്സിനെടുത്ത ജിസിസി പൌരന്മാർ‍ക്കും അവരുടെ വീട്ടുജോലിക്കാർ‍ക്കും ഖത്തറിൽ‍ ക്വാറന്‍റൈന്‍ ഇളവ് ജിസിസി രാജ്യങ്ങളിൽ‍ നിന്ന് ഖത്തറിലേക്കുള്ള യാത്രക്കാണ് ഇളവ് കോവിഡ് വാക്സിൻ സ്വീകരിച്ച ജിസിസി രാജ്യങ്ങളിൽ‍ നിന്നുള്ള പൗരന്മാർ‍ക്ക് ക്വാറന്‍റൈനിൽ‍ ഇളവ് നൽ‍കി ഖത്തർ‍ ആരോഗ്യമന്ത്രാലയം. ജിസിസി രാജ്യങ്ങളിലെ പൗരന്മാർ‍, അവരുടെ ബന്ധുക്കൾ‍, കൂടെ വരുന്ന ജോലിക്കാർ‍ തുടങ്ങിയവർ‍ക്ക് ഖത്തറിലേക്ക് വരുന്പോൾ‍ ഹോട്ടൽ‍ ക്വാറന്‍റൈൻ ആവശ്യമില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ പുതിയ നിർ‍ദേശം.

എന്നാൽ‍ എല്ലാവരും അതത് രാജ്യങ്ങളിൽ‍ നിന്ന് ഖത്തർ‍ ആരോഗ്യമന്ത്രാലയം അംഗീകരരിച്ച കോവിഡ് വാക്സിന്‍റെ രണ്ട് ഡോസും സ്വീകരിച്ച് പതിനാല് ദിവസം പൂർ‍ത്തീകരിച്ചവരായിരിക്കണം. ഒപ്പം പുറപ്പെടുന്നതിന് മുന്പുള്ള 72 മണിക്കൂറിനകം എടുത്ത പിസിആർ‍ നെഗറ്റീവ് സർ‍ട്ടിഫിക്കറ്റും ഹാജരാക്കണം. വാക്സിനെടുക്കാത്തവരാണെങ്കിൽ‍ ഏഴ് ദിവസത്തെ ഹോട്ടൽ‍ ക്വാറന്‍റൈൻ ഇവർ‍ക്ക് നിർ‍ബന്ധമാണ്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed