ജെസിബിയുടെ ടയർ ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം


കോഴിക്കോട്: ജെസിബിയുടെ ടയർ ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം. മുക്കം ചെറുവാടി കണ്ടാംപറന്പിൽ കൊന്നാലത്ത് അബ്ദുൽ മജീദിന്റെ മകൻ നാഫി അബ്ദുല്ല ആണ് മരിച്ചത്. കളിയ്ക്കുന്നതിനിടെ ജെസിബിയുടെ ടയർ അബദ്ധത്തിൽ ദേഹത്ത് വീഴുകയായിരുന്നു.

ജെസിബി ഡ്രൈവറായ പിതാവ് വീടിന്റെ വശത്ത് മരത്തോട് ചാരി വെച്ചിരുന്ന ടയറാണ് കുട്ടിയുടെ ദേഹത്ത് അബദ്ധത്തിൽ വീണത്. ഉച്ചഭക്ഷണം നൽകാൻ കുട്ടിയെ തിരക്കിയപ്പോഴാണ് വീട്ടുകാർ അപകടം കാണുന്നത്. കുട്ടിയെ ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല.

You might also like

Most Viewed