ലണ്ടനിൽ നിന്ന് മുംബൈയിലേക്ക് മെയ് 17 മുതൽ മെയ് 31 വരെ എയർ ഇന്ത്യ സർവീസ് നടത്തും


ലണ്ടൻ: ഹീത്രോയിൽ നിന്ന് മുംബൈയിലേക്ക് മെയ് 17 മുതൽ മെയ് 31 വരെ എയർ ഇന്ത്യ സർവീസ് നടത്തും. (18, 23, 25, 30 മെയ് ഒഴികെ). ഈ തീയതികളിൽ ഇതിനോടകം ബുക്ക് ചെയ്തവരും യാത്ര ചെയ്യാനുള്ള യാത്രക്കാർ അവരുടെ ബുക്കിങ് വീണ്ടും പരിശോധിക്കേണ്ടതുണ്ട് എയർ‍ ഇന്ത്യയുടെ ട്വിറ്റർ‍ കുറിപ്പിൽ‍ പറയുന്നു. 

എയർ ഇന്ത്യ വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, ബുക്കിംഗ് ഓഫീസുകൾ, കോൾ സെന്റർ, അംഗീകൃത ട്രാവൽ ഏജന്റുമാർ‍ എന്നിവയിലൂടെ ബുക്കിംഗ് നടത്താം. യാത്ര തീരുമാനിക്കുന്നതിന് മുന്‍പ്, എന്ന വെബ്സൈറ്റ് സന്ദർ‍ശിച്ച് യുകെ സർക്കാർ അടുത്തിടെ പ്രഖ്യാപിച്ച മാർഗനിർദ്ദേശങ്ങൾ വായിക്കേണ്ടതാണ്. ഇന്ത്യയിലേക്ക് പ്രവേശിക്കാനുള്ള യോഗ്യത ഉറപ്പുവരുത്തേണ്ടത് യാത്രക്കാരുടെ ഉത്തരവാദിത്തമായിരിക്കും. ഇക്കാര്യത്തിൽ എയർ ഇന്ത്യയ്ക്ക് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കില്ല. 

ഇന്ത്യയിലെ കോവിഡ് −19 രണ്ടാം തരംഗ സാഹചര്യം കണക്കിലെടുത്ത് യുകെ ഇന്ത്യയെ ചുവന്ന പട്ടികയിൽ ഉൾപ്പെടുത്തിയതിനെ തുടർന്ന് ഏപ്രിൽ 24 മുതൽ 30 വരെ ലണ്ടനിലേക്കുള്ള എല്ലാ വിമാനങ്ങളും എയർ ഇന്ത്യ നേരത്തെ റദ്ദാക്കിയിരുന്നു. എന്നാൽ‍, യുകെയിലെയും അയർലണ്ടിലെയും പൗരന്മാർ‍ക്കും യുകെയിലെ സ്ഥിര താമസക്കാർക്കും രാജ്യത്ത് പ്രവേശിക്കാം.

യുകെ മാത്രമല്ല, യുഎസ്, ഓസ്‌ട്രേലിയ, ഹോങ്കോങ്, യുകെ, പാകിസ്ഥാൻ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളും ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾ‍പ്പെടുത്തുകയും യാത്രാ നിരോധനവും നിയന്ത്രണങ്ങളും ഏർ‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

You might also like

  • Straight Forward

Most Viewed