ശ്മശാനങ്ങളിൽ സംസ്കാരത്തിന് പ്രതിസന്ധി: കേരളം ആശങ്കയിൽ


തിരുവനന്തപുരം: കേരളത്തിൽ കോവിഡ് മരണസംഖ്യ കൂടുന്ന സാഹചര്യത്തിൽ ശ്മശാനങ്ങളിൽ സംസ്കാരത്തിനും പ്രതിസന്ധി. തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ സംസ്കാരം നടത്താൻ ബുക്കിംഗ് ചെയ്യേണ്ട അവസ്ഥയാണ്. ശാന്തികവാടത്തിൽ എത്തുന്ന മൃതദേഹങ്ങളുടെ എണ്ണം ഇരട്ടിയാകുന്നതായാണ് ബന്ധപ്പെട്ടവർ നൽകുന്ന വിവരം. ഇലക്ട്രിക്, ഗ്യാസ് ശ്മശാനങ്ങളിലായി പരമാവധി 27 പേരെ വരെ ഒരു ദിവസം ശാന്തി കവാടത്തില്‍ ദഹിപ്പിക്കാറുള്ളത്.  

നിലവിൽ ഇവിടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം മാത്രമാണ് ദഹിപ്പിക്കുന്നത്. എന്നിട്ടും സൗകര്യങ്ങൾ തികയാത്ത അവസ്ഥയാണുള്ളത്. പാലക്കാട് ചന്ദ്രനഗർ ശ്‌മശാനത്തിൽ സംസ്കാരങ്ങളുടെ എണ്ണത്തിൽ വർധനയുണ്ട്. മൃതദേഹം സംസ്കരിക്കുന്നത് മാറ്റിവയ്ക്കാൻ നോക്കിയാൽ സംസ്ഥാനത്ത് മോർച്ചറി ലഭിക്കാത്ത അവസ്ഥയുമാണ് ഇപ്പോഴുള്ളത്. പലയി‌ടത്തും മോർച്ചറികൾ നിറഞ്ഞു. മരണ നിരക്ക് ഉയർ‍ന്നാൽ സംസ്കാരം എങ്ങനെയെന്ന ആശങ്കയിലാണ് തദ്ദേശ സ്ഥാപനങ്ങൾ.

You might also like

Most Viewed