പാലായിൽ കാപ്പന്‍റെ മുന്നേറ്റം
കോട്ടയം: പാലായിൽ മാണി സി. കാപ്പന്‍റെ ലീഡ് നില പതിനായിരത്തിലേക്ക് അടുക്കുന്നു. എക്സിറ്റ് പോൾ ഫലങ്ങളെയെല്ലാം കാറ്റിൽ പറത്തി ഞെട്ടിക്കുന്ന മുന്നേറ്റമാണ് കാപ്പൻ നടത്തിയിരിക്കുന്നത്. അതേസമയം, എൽഡിഎഫ് മേഖലയിൽ പോലും ജോസ് കെ. മാണി തകർന്നടിഞ്ഞു. നേരത്തേ, വോട്ട് എണ്ണി ആദ്യ ഫലസൂചനകൾ പുറത്ത് വന്നപ്പോൾ ജോസ് കെ. മാണിയാണ് മുന്നിട്ട് നിന്നത്. 200ല്‍പരം വോട്ടുകള്‍ മാണി സി. കാപ്പന്‍റെ അപരന്‍ മാണി സി. കുര്യാക്കോസ് സ്വന്തമാക്കി. എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം തന്നെ ജോസ് കെ. മാണിയ്ക്കാണ് സാധ്യത കല്‍പ്പിച്ചത്.
