സംസ്ഥാനത്ത് എട്ട് ജില്ലകളിൽ എൽഡിഎഫ് തരംഗം; യുഡിഎഫ് പരുങ്ങലിൽ


 


തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട ഫലസൂചനകൾ പുറത്തുവരുമ്പോൾ എൽഡിഎഫിന് വൻ മുന്നേറ്റം. 90 സീറ്റുകളിലാണ് എൽഡിഎഫ് മുന്നിട്ടു നിൽക്കുന്നത്. യുഡിഎഫ് 48 സീറ്റിലും എൻഡിഎ രണ്ടു സീറ്റിലും മാത്രമാണ് മുന്നേറുന്നത്. സംസ്ഥാനത്തെ എട്ട് ജില്ലകളിൽ എൽഡിഎഫ് തരംഗമാണ് ആഞ്ഞുവീശുന്നത്. എറണാകുളത്തും മലപ്പുറത്തും വയനാട്ടിലും യുഡിഎഫിനാണ് ലീഡുള്ളത്. നേമത്തും പാലക്കാടും ബിജെപിയാണ് മുന്നില്‍ നില്‍ക്കുന്നത്. തൃശൂരിൽ ഒരുവേള സുരേഷ് ഗോപി മുന്നിൽ വന്നെങ്കിലും പിന്നീട് പിന്നിലായി. അതേസമ‍യം, യുഡിഎഫിന്‍റെ ഉറച്ച കോട്ടയായ കോട്ടയം ജില്ലയിൽ മൂന്നു സീറ്റുകളിൽ മാത്രമാണ് യുഡിഎഫിന് ലീഡുള്ളത്. പുതുപ്പള്ളിയിലും കോട്ടയത്തും പാലായിലുമാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. മറ്റു സീറ്റുകളിൽ എല്ലാം എൽഡിഎഫാണ് മുന്നിട്ടുനിൽക്കുന്നത്.

You might also like

  • Straight Forward

Most Viewed