കെ. സുധാകരനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി




ഷുഹൈബ് വധക്കേസിൽ ഹൈക്കോടതിക്കെതിരെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട് കെ. സുധാകരൻ എം.പിക്കെതിരെ നടപടിക്ക് അനുമതി. കെ. സുധാകരനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അഡ്വക്കേറ്റ് ജനറലാണ് അനുമതി നൽകിയത്. ഹൈക്കോടതി അഭിഭാഷകനായ ജനാർദ ഷേണായിയുടെ ഹർജിയിലാണ് അനുമതി ഉത്തരവ്.

യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന ഷുഹൈബിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന ഹൈക്കോടതി വിധി മ്ലേച്ഛം എന്നായിരുന്നു സുധാകരന്റെ പരാമർശം. വിധി പ്രസ്താവം നടത്തിയ ജഡ്ജിയുടെ മനോനില തകരാറിലാണെന്നും സുധാകരൻ വിമർശിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed