മലപ്പുറം ജില്ലയിൽ 55 ഗ്രാമപഞ്ചായത്തുകളിൽ നിരോധനാജ്ഞ
തിരൂർ: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിൽ കൂടുതൽ പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 55 ഗ്രാമപഞ്ചായത്തുകളിലാണ് നിയന്ത്രണം. ഈ മാസം 14 വരെയാണ് നിരോധനാജ്ഞ ഉണ്ടാവുക. ഈ സ്ഥലങ്ങളിൽ അഞ്ചു പേരിൽ അധികം കൂട്ടം കൂടരുത് എന്നിവ അടക്കമുള്ള നിയന്ത്രണങ്ങൾ ഉണ്ടാകും.
