ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിയുള്ള ഇബ്രാഹിം കുഞ്ഞിന്റെ ഹർജി തള്ളി




ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിയുള്ള വികെ ഇബ്രാഹിം കുഞ്ഞിന്റെ ഹർജി തള്ളി. മൂവാറ്റുപുഴ വിജിലൻസ് കോടതിയുടേതാണ് നടപടി. രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ തിരുവനന്തപുരത്തേക്ക് പോകാൻ അനുവദിക്കണമെന്നും എംഎൽഎ ക്വാർട്ടേഴ്‌സ് ഒഴിയണമെന്നുമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർജി സമർപ്പിച്ചത്. എന്നാൽ, തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു എന്ന് പ്രോസിക്യൂട്ടർ അറിയിച്ചു. ഇതോടെയാണ് ഇബ്രാഹിം കുഞ്ഞിന്റെ ഹർജി തള്ളിയത്. എറണാകുളം ജില്ല വിട്ടുപോകരുത്, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, അന്വേഷണവുമായി സഹകരിക്കണം, പാസ്പോർട്ട് കോടതിയിൽ നൽകണം എന്നീ ഉപാധികളോടെയാണ് ഇബ്രാഹിം കുഞ്ഞിന് നേരത്തെ കോടതി ജാമ്യം അനുവദിച്ചത്. ആരോഗ്യസ്ഥിതി പരിഗണിച്ചായിരുന്നു ജാമ്യം. കേസിൽ കഴിഞ്ഞ വർഷം നവംബർ 18നാണ് ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. നേരത്തെ കേസിൽ മൂന്നു തവണ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റു ചെയ്തിരുന്നു.

You might also like

Most Viewed