ശിവദാസനും ജോൺ ബ്രിട്ടാസും അബ്ദുൾ വഹാബും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ഒഴിവുള്ള രാജ്യസഭാ സീറ്റുകളിലേക്ക് സിപിഎം പ്രതിനിധികളായ വി ശിവദാസൻ ജോൺ ബ്രിട്ടാസ്, മുസ്ലീംലീഗ് പ്രതിനിധി അബ്ദുൽ വഹാബ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് സ്ഥാനാര്‍ത്ഥികളില്ലാത്തതിനാൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെയാണ് മൂവരും തെരഞ്ഞെടുക്കപ്പെട്ടത്. തീരുമാനം റിട്ടേണിംഗ് ഓഫീസർ ആയ നിയമസഭാ സെക്രട്ടറി തെരഞ്ഞെടുപ്പ് കമീഷനെ അറിയിച്ചു.