മലപ്പുറത്ത് ആരാധനാലയങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ ഒത്തുചേരുന്നത് വിലക്കി


മലപ്പുറം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ എല്ലാ ആരാധനാലയങ്ങളിലും അഞ്ചിൽ കൂടുതൽ ആളുകൾ ഒത്തുചേരാൻ പാടില്ലെന്ന് കളക്ടറുടെ ഉത്തരവ്. നിയന്ത്രണം ഇന്ന് അഞ്ചു മണി മുതൽ നിലവിൽ വരും. പൊതുജനങ്ങൾ പ്രാർഥന സ്വന്തം വീടുകളിലാക്കണമെന്നും ബന്ധുവീടുകളിൽ പോലും ഒത്തുചേരരുതെന്നും ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ നിർദേശിച്ചു. നിയന്ത്രണങ്ങൾ സംബന്ധിച്ച് മതനേതാക്കളുമായി ചർച്ച നടത്തിയതായും കളക്ടർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed