ബഹ്‌റൈനിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവാവ് വീടിന്റെ ടെറസില്‍ നിന്ന് വീണ് മരിച്ചു


കണ്ണൂര്‍: ബഹ്‌റൈനിൽ നിന്നു കുടുംബ സമേതം നാട്ടില്‍ അവധിക്കെത്തിയ ഇരിട്ടി സ്വദേശിയായ യുവാവ് വീടിന്റെ ടെറസില്‍ നിന്നു വീണ് മരിച്ചു. കുയിലൂരിലെ അന്പാടി ഹൗസില്‍ ആര്‍.വി ഗംഗാധരന്റെയും പത്മിനിയുടേയും മകന്‍ കെ.വി അനീഷ് (37) ആണ് മരിച്ചത്. രണ്ടാഴ്ച മുന്പാണ് അനീഷും കുടുംബവും നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിച്ച ശേഷം ടെറസില്‍ കയറിയപ്പോള്‍ അബദ്ധത്തില്‍ കാല്‍ തെന്നി വീഴുകയായിരുന്നു. ഉടന്‍ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിലും തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കനായില്ല. ബഹ്‌റൈനിൽ ഹെഡ് നാഴ്‌സായ അങ്ങാടിക്കടവ് ഞരങ്ങംപാറ സ്വദേശിനി സുബിയാണ് ഭാര്യ. മക്കള്‍: കാശിനാഥ്, ത്രയംബക്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed