ഗുരുവായൂരിൽ ഇന്ന് മുതൽ 1000 പേർക്ക് മാത്രം പ്രവേശനം: വിവാഹങ്ങൾക്കും വിലക്ക്

തൃശൂർ: സംസ്ഥാനത്ത് കൊറോണ വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ ആയിരം പേർക്ക് മാത്രം പ്രവേശന അനുമതി. നാളെ മുതൽ ക്ഷേത്രത്തിൽ വിവാഹങ്ങൾ നടത്താൻ അനുവദിക്കില്ല. അഡ്മിനിസ്‌ട്രേറ്ററാണ് ഇക്കാര്യം അറിയിച്ചത്.
ക്ഷേത്ര ദർശനത്തിന് ഓൺലൈനായി ബുക്ക് ചെയ്ത 1000 പേർക്ക് മാത്രമെ പ്രവേശനം ലഭിക്കു. ജില്ലാ കളക്ടറുടേയും മെഡിക്കൽ ഓഫീസറുടേയും നിർദ്ദേശപ്രകാരം ദേവസ്വം ചെയർമാനും അഡ്മിനിസ്‌ട്രേറ്ററും ചേർന്നാണ് തീരുമാനം എടുത്തത്. ആനക്കോട്ടയിലും ഇന്ന് മുതൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.