എറണാകുളം ജില്ലയിൽ ഇന്ന് മുതൽ പ്രാദേശിക ലോക്ക്ഡൗൺ
കൊച്ചി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിൽ ഇന്ന് മുതൽ പ്രാദേശിക ലോക്ക്ഡൗൺ. ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിലും കൊച്ചി നഗരസഭയിലെ അഞ്ച് ഡിവിഷനുകളിലും ഉൾപ്പടെ 113 വാർഡുകളിൽ ആണ് ലോക്ക്ഡൗണ്‍. വെങ്ങോല, മഴുവന്നൂർ, എടത്തല പഞ്ചായത്തുകളും ഇന്ന് ആറ് മുതൽ അടച്ചിടും. ഈ മേഖലയിലുള്ളവരെ പരിശോധനയ്ക്ക് വിധേയരാക്കും. മൊബൈൽ യൂണിറ്റ് എത്തിച്ച് വീടുകളിലെത്തിയാകും സാപിംൾ ശേഖരിക്കുന്നത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ച മേഖലയിൽ ആവശ്യസേവനങ്ങൾക്ക് മാത്രമാണ് അനുമതി.



