സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി കര്‍ഫ്യൂ
തിരുവനന്തപുരം: കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുന്നു. ചൊവ്വാഴ്ച മുതൽ സംസ്ഥാനത്ത് രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. രാത്രി ഒന്പത് മുതൽ രാവിലെ ആറ് വരെയാണ് കർഫ്യൂ. സ്ഥാപനങ്ങളിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്‍റെ ഭാഗമായി വർക്ക് ഫ്രം ഹോം നടപ്പാക്കും. അതേസമയം, പൊതുഗതാഗതത്തിന് നിയന്ത്രണമില്ലെന്നാണ് റിപ്പോർട്ട്.

