ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി


ന്യൂഡൽഹി: ഐഎസ്ആർഒ ചാരക്കേസിന്‍റെ ഗൂഡാലോചന സിബിഐ അന്വേഷിക്കും. സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി നിർദേശം നൽകി. കേസുമായി ബന്ധപ്പെട്ട ജയിൻ കമ്മീഷൻ റിപ്പോർട്ട് സിബിഐക്ക് കൈമാറാനും കോടതി നിർദേശിച്ചു. ജയിൻ കമ്മീഷൻ റിപ്പോർട്ട് പ്രാഥമിക അന്വേഷണ റിപ്പോർട്ടായി കണക്കാക്കാമെന്ന് കോടതി പറഞ്ഞു. കേസിൽ തുടർ നടപടി സ്വീകരിക്കാൻ സിബിഐക്ക് സ്വാതന്ത്രമുണ്ടെന്നും കൈക്കൊണ്ട നടപടിയിൽ സിബിഐ മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു. അതേസമയം, റിപ്പോർട്ടിന്‍റെ പകർപ്പ് വേണമെന്ന നന്പി നാരായണന്‍റെ ആവശ്യം കോടതി തള്ളി. റിപ്പോർട്ട് പരസ്യപ്പെടുത്തരുതെന്നും അന്വേഷണ റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കണമെന്നും റിപ്പോർട്ട് പ്രസിദ്ധീകരണത്തിന് ഉള്ളതല്ലെന്നും കോടതി ഓർമിപ്പിച്ചു. സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് നന്പി നാരായണൻ പ്രതികരിച്ചു. ഐബി ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed