ഇരട്ടവോട്ട് ഫലപ്രദമായി തടയാൻ പ്രതിപക്ഷത്തിന് കഴിഞ്ഞു: രമേശ് ചെന്നിത്തല
ഹരിപ്പാട്: കള്ളവോട്ടും ഇരട്ടവോട്ടും ഫലപ്രദമായി തടയാൻ പ്രതിപക്ഷത്തിന് കഴിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വ്യാജ വോട്ടുകൾ തടയാൻ നിലപാടുകൾ സ്വീകരിച്ച തെര. കമ്മീഷനേയും ഹൈക്കോടതിയേയും അഭിനന്ദിക്കുന്നു. കുറ്റമറ്റ വോട്ടർപട്ടിക തയാറാക്കാനുള്ള നിർദേശങ്ങൾ കമ്മീഷൻ നൽകുമെന്നും ചെന്നിത്തല പറഞ്ഞു. ഇടത് ദുർഭരണത്തിനെതിരെ ജനം വിധിയെഴുതിക്കഴിഞ്ഞു. യുഡിഎഫ് മികച്ച വിജയം നേടും. വർഗീയ ധ്രുവീകരണം ഉണ്ടാക്കാൻ സിപിഎം നടത്തിയ ശ്രമങ്ങൾ വിലപ്പോയില്ല. പിണറായി വീണ്ടും അധികാരത്തിലെത്തിയാൽ പാർട്ടി നശിക്കും എന്ന് വിശ്വസിക്കുന്നവർ പോലും യുഡിഎഫിന് ഇത്തവണ വോട്ട് ചെയ്തിട്ടുണ്ടെന്നും ചെന്നിത്തല ഹരിപ്പാട്ട് പറഞ്ഞു.

