ബഹ്റൈനിൽ കോവിഡ് നിർദേശങ്ങൾ പാലിക്കാതെ വിവാഹചടങ്ങ് നടത്തിയ രണ്ട് പേർ അറസ്റ്റിൽ


മനാമ: സതേൺ ഗവർണറേറ്റിൽ കോവിഡ് നിർദേശങ്ങൾ പാലിക്കാതെ വിവാഹചടങ്ങുകൾ നടത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രാലയ അധികൃതർ അറിയിച്ചു. മുപ്പത് പേരിൽ അധികം ആളുകൾ ചടങ്ങിൽ പങ്കെടുത്തതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. ചടങ്ങിൽ പങ്കെടുത്തവരെ പറ്റിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റം തെളിഞ്ഞാൽ പ്രതികൾക്ക് മൂന്ന് വർഷം വരെ തടവും, അയ്യായിരം ദിനാർ പിഴയും അടക്കേണ്ടതായി വരുമെന്നും അധികൃതർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed