തളിപ്പറന്പിൽ യുഡിഎഫ് ബൂത്ത് ഏജന്റിന് നേരെ മുളകുപൊടി എറിഞ്ഞു: റീപോളിങ് ആവശ്യപ്പെട്ട് യുഡിഎഫ്
കണ്ണൂർ: തളിപ്പറന്പിൽ വ്യാപക കളളവോട്ടെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുൾ റഷീദ്. റീപോളിങ് ആവശ്യപ്പെട്ട് യുഡിഎഫ് രംഗത്തെത്തി. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനോട് ഔദ്യോഗികമായി ആവശ്യപ്പെടും. ആന്തൂരിൽ സ്ഥാനാർത്ഥിക്ക് പോലും ബൂത്തുകളിൽ പോകാൻ പറ്റാത്ത സ്ഥിതിയാണെന്നും അബ്ദുൾ റഷീദ് പറഞ്ഞു. അതേസമയം തളിപറന്പ് വേശാല 174 നന്പർ ബൂത്തിലെ യുഡിഎഫ് ഏജന്റ് ഷംസുദ്ദീന്റെ നേരെ മുളക് പൊടി എറിഞ്ഞതായി പരാതിയുണ്ട്.

