സന്ധ്യ ഷിജുവിന് ബഹ്റൈൻ കേരളീയ സമാജം പാഠശാല യാത്രയപ്പ് നൽകി


മനാമ: പ്രവാസ ജീവിതത്തിന് താത്കാലിക അവധി നൽകി നാട്ടിലേയ്ക്ക് പോകുന്ന ബഹ്റൈൻ കേരളീയ സമാജം മലയാള പാഠശാലയിലെ കണിക്കൊന്ന അധ്യാപിക ആയി പ്രവർത്തിച്ച സന്ധ്യ ഷിജുവിന് ബഹ്റൈൻ കേരളീയ സമാജം പാഠശാല യാത്രയപ്പ് നൽകി. കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് നടത്തിയചടങ്ങിൽ സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര മൊമൻറ്റോ നൽകി. പാഠശാല പ്രിൻസിപ്പൽ ബിജു എം സതീഷ് , കൺവീനർ നന്ദകുമാർ, മിഷ, രജിത, സതീഷ് എന്നിവർ പങ്കെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed