അന്തരിച്ച സിപിഎം നേതാവ് പി.കെ കുഞ്ഞനന്തന്‍റെ പേരും വോട്ടർ പട്ടികയിൽ
കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കവെ മരണമടഞ്ഞ സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തന്‍റെ പേരും നിയമസഭാ വോട്ടർ പട്ടികയിൽ. കുഞ്ഞനന്തന്‍റെ പേര് വോട്ടർ പട്ടികയിൽ നിന്ന് മാറ്റിയില്ലെന്ന് പരാതിപ്പെട്ടയാൾക്ക് അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്ന് ഫീൽഡ് വെരിഫിക്കേഷനിൽ മറുപടിയും ലഭിച്ചു. കൂത്തുപറന്പ് മണ്ഡലത്തിലെ 75-ാം ബൂത്തിലാണ് കുഞ്ഞനന്തന്‍റെ പേരുള്ളത്. കഴിഞ്ഞ വർഷം ജൂൺ 11നാണ് കുഞ്ഞനന്തൻ മരിച്ചത്.

