ഇടതുപക്ഷത്തോട് വിയോജിപ്പുണ്ട്, പക്ഷെ വെറുപ്പില്ല: രാഹുൽ ഗാന്ധി
മാനന്തവാടി: ഇടതുപക്ഷത്തെ വെറുക്കാൻ തനിക്കാവില്ലെന്ന് രാഹുൽ ഗാന്ധി. രാഷ്ട്രീയപമായ വിയോജിപ്പുകൾ അവരുമായുണ്ടെങ്കിലും എനിക്കൊരിക്കലും അവരെ വെറുക്കാനാവില്ല. അവരെല്ലാം എന്റെ സഹോദരി സഹോദരൻമാരാണ്. ഇടതുമുന്നണിയുമായി രാഷ്ട്രീയപരമായ ചർച്ചകൾ തുടരണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മാനന്തവാടിയിൽ റോഡ് ഷോയ്ക്കിടെ സംസാരിക്കുകയായിരുന്നു രാഹുൽ. വയനാട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരവസരം ലഭിച്ചിട്ടും ഇടതു സർക്കാർ ആ അവസരം വിനിയോഗിച്ചില്ല. യുഡിഎഫ് വന്നാൽ വയനാട് മെഡിക്കൽ കോളേജ് യഥാർത്ഥ്യമാകുമെന്നും രാഹുൽ പറഞ്ഞു.

