തുടർ ഭരണം വന്നാൽ കോൺഗ്രസ് ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമാകും: ഇന്നസെന്റ്
കൊല്ലം: കേരളത്തിൽ തുടർ ഭരണം വന്നാൽ കോൺഗ്രസ് ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമാകുമെന്ന പരിഹാസവുമായി നടനും മുൻ എംപിയുമായ ഇന്നസെന്‍റ്. കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർഥി മുകേഷിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോളാണ് ഇന്നസെന്‍റിന്‍റെ പരിഹാസം. കോൺഗ്രസ് പാർട്ടി ഇന്ന് ഏതു സ്ഥലത്താണ് ഉള്ളത്. എന്തുകൊണ്ട് കേന്ദ്രത്തിൽ നിന്നും പലരും ഇവിടേക്ക് വരുന്നു, അവിടെയൊന്നും ഈ സാധനം ഇല്ല. പലയിടത്തും അവസാനിച്ചു. ഇനിയും തുടര്‍ഭരണം വന്നാൽ ഈ പാർട്ടി ഭൂമുഖത്തു നിന്നുതന്നെ അപ്രത്യക്ഷമാകും. ഇതിനാലാണ് തുടർഭരണം വേണ്ടെന്ന് പറയുന്നതെന്നും ഇന്നസെന്‍റ് പറഞ്ഞു.

