ലതിക സുഭാഷിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി
തിരുവനന്തപുരം: മഹിള കോൺഗ്രസ് മുൻ അധ്യക്ഷ ലതിക സുഭാഷിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. കോൺഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഉൾപ്പെടെയാണ് പുറത്താക്കിയത്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് പുറത്താക്കൽ തീരുമാനം അറിയിച്ചത്. സ്ഥാനാർഥി പട്ടികയിൽ ഇടംപിടിക്കാത്തതിന് പിന്നാലെ മഹിളാ കോൺഗ്രസ് അധ്യക്ഷ കൂടിയായിരുന്ന ലതിക സുഭാഷ് തല മുണ്ഡനംചെയ്ത് പ്രതിഷേധിക്കുകയും ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

