സ്വർണക്കടത്ത്: സന്ദീപ് നായർക്ക് ജാമ്യം, കേസിൽ മാപ്പ് സാക്ഷി


 

കൊച്ചി: സ്വർണക്കടത്ത് കേസിൽ സന്ദീപ് നായർക്ക് ജാമ്യം. എൻഐഎ കേസിലാണ് കോടതി ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യവും, പാസ്പോർട്ടും ഹാജരാക്കണമെന്ന ഉപാധികളോടെയാണ് കൊച്ചിയിലെ എൻഐഎ കോടതി ജാമ്യം നൽകിയത്. കേസിൽ സന്ദീപിന് മാപ്പ് സാക്ഷിയാകാനുള്ള അപേക്ഷയും കോടതി അംഗീകരിച്ചു. ഇതോടെ കേസിൽ സന്ദീപ് നായരടക്കം അഞ്ച് മാപ്പുസാക്ഷികളായി. അതേസമയം, കസ്റ്റംസ്, ഇഡി കേസുകൾ നിലവിൽ ഉള്ളതിനാൽ സന്ദീപിന് പുറത്തിറങ്ങാനാകില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed