കാഞ്ഞങ്ങാട്‌ സ്വദേശി ഷാര്‍ജയിൽ കാറിടിച്ച്‌ മരിച്ചു


കാഞ്ഞങ്ങാട്‌: കാഞ്ഞങ്ങാട്‌ പടിഞ്ഞാറെക്കര സ്വദേശി ഷാര്‍ജയിൽ കാറിടിച്ചു മരിച്ചു. പാലക്കി വീട്ടില്‍ കെ കെ മോഹനന്‍ (61) ആണ്‌ മരിച്ചത്‌. ഷാര്‍ജയിലെ സ്വകാര്യാശുപത്രിയിലെ ജീവനക്കാരനായ മോഹനന്‍ ജോലികഴിഞ്ഞ്‌ തൊട്ടടുത്തുള്ള താമസ സ്ഥലത്തേയ്‌ക്ക്‌ പോകുന്നതിനിടയില്‍ റോഡ്‌ മുറിച്ച്‌ കടക്കവെയാണ്‌ അപകടം. കാറിടിച്ച്‌ ഗുരുതരമായി പരിക്കേറ്റ മോഹനനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പയ്യന്നൂര്‍, രാമന്തളി സ്വദേശിയായ മോഹനന്‍ മുപ്പത്‌ വര്‍ഷത്തോളമായി പടിഞ്ഞാറെക്കരയിലാണ്‌ താമസം. പരേതരായ നാരായണന്‍ നായരുടെയും ദേവിയുടെയും മകനാണ്‌.

You might also like

  • Lulu Exchange
  • Straight Forward

Most Viewed