ഗുരുവായൂരിൽ ബിജെപി പിന്തുണ ദിലീപ് നായർക്കെന്ന് കെ. സുരേന്ദ്രൻ


 

തൃശൂർ: ഗുരുവായൂരിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റീസ് പാർട്ടി സ്ഥാനാർഥി ദിലീപ് നായരെ പിന്തുണയ്ക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ദിലീപ് നായരെ പിന്തുണയ്ക്കാൻ ബിജെപി ജില്ലാ ഘടകം ശിപാർശ ചെയ്തുവെന്നും ഇക്കാര്യം കേന്ദ്രനേതൃത്വത്തെ അറിയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. തലശേരിയിൽ എന്ത് നിലപാട് സ്വീകരിക്കണമെന്ന കാര്യത്തിൽ ഉടൻ തന്നെ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നാമനിർദേശ പത്രിക തള്ളിയതിനെ തുടർന്ന് ഗുരുവായൂരിൽ എൻഡിഎ സ്ഥാനാർഥി ഇല്ലാത്ത സാഹചര്യത്തിലാണ് നടപടി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed