മാസപ്പടി കേസിൽ പിണറായിക്ക് സുപ്രീം കോടതിയിൽ വൻ ആശ്വാസം: വിജിലൻസ് അന്വേഷണം തടഞ്ഞു; സർക്കാരിന് രൂക്ഷവിമർശനം


ഷീബ വിജയൻ


മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് സുപ്രിം കോടതിയിൽ ആശ്വാസം ലഭിച്ചു. കേസിലെ വിജിലൻസ് അന്വേഷണം സുപ്രിം കോടതി തടഞ്ഞതോടൊപ്പം വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനവും ഉന്നയിച്ചു. ഒരൊറ്റ ദിവസം കൊണ്ട് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ മാത്രം എന്ത് അടിയന്തര പ്രാധാന്യമാണ് ഈ കേസിനുള്ളതെന്ന് ജസ്റ്റിസ് മോഹന ചോദിച്ചു. ഹൈക്കോടതി അപ്പീൽ പരിഗണിക്കാത്തതിൽ വിമർശനം ഉന്നയിച്ച കോടതി ഹരജി ഹൈക്കോടതിയിലേക്ക് തിരികെ അയച്ചു. വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട കേരള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നടപടിയെ ചോദ്യം ചെയ്താണ് പിണറായി വിജയൻ, മകൾ ടി. വീണ, മന്ത്രി മുഹമ്മദ് റിയാസ് തുടങ്ങിയവർ സുപ്രിം കോടതിയെ സമീപിച്ചത്.

ആരോപണവിധേയരുടെ ഭാഗം കേൾക്കാതെ സിംഗിൾ ബെഞ്ച് നൽകിയ ഉത്തരവിൽ ഇടപെടാൻ നേരത്തെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചിരുന്നു. ഇതേത്തുടർന്നാണ് പിണറായിയും കുടുംബവും സുപ്രിം കോടതിയിൽ അപ്പീൽ നൽകിയത്. മുതിർന്ന രാഷ്ട്രീയ നേതാവായ പിണറായി വിജയന്റെ അറസ്റ്റിലേക്ക് വരെ കാര്യങ്ങൾ നീങ്ങിയേക്കാം അതിനാൽ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ദസറ അവധിക്കാലത്ത് സുപ്രിം കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ച് പിണറായി വിജയൻ ഉൾപ്പെടെ എല്ലാ കക്ഷികളുടെയും ഹർജികൾ പരിഗണിക്കുകയായിരുന്നു.

article-image

dfsfdfdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed