കണ്ണൂർ വിമാനത്താവളത്തിൽ 32 ലക്ഷം രൂപയുടെ സ്വർണം പിടികൂടി


മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും 32 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കൂത്തുപറന്പ് സ്വദേശി നൗഷാദിനെ കസ്റ്റംസ് അറസ്റ്റു ചെയ്തു. മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തിയ 689 ഗ്രാം സ്വർണമാണ് പിടികൂടിയത്. അർധരാത്രി ദുബായിയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു നൗഷാദ്. കസ്റ്റംസിന്‍റെ ചെക്കിംഗ് പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്നു യുവാവിനെ കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയായിരുന്നു. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം മൂന്ന് ഗുളിക മാതൃകയിലാക്കി മല ദ്വാരത്തിൽ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed