കിഫ്ബിയിൽ ആദായനികുതി വകുപ്പിന്‍റെ പരിശോധന
തിരുവനന്തപുരം: കേരളത്തിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിന് പദ്ധതികൾ നടപ്പാക്കാനായി ധനവകുപ്പിന് കീഴിൽ രൂപീകരിച്ച കിഫ്ബിയിൽ ആദായനികുതി വകുപ്പിന്‍റെ പരിശോധന. കിഫ്ബി വഴി പണം അനുവദിച്ച പദ്ധതികളുടെയും കരാറുകാരുടെയും വിശാദാംശങ്ങളാണ് ആദായനികുതി വകുപ്പ് പരിശോധിക്കുന്നത്. എൽഡിഎഫ് സർക്കാർ കിഫ്ബി രൂപീകരിച്ച ശേഷമുള്ള എല്ലാ പദ്ധതികളുടെയും വിവരങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. കിഫ്ബിയെ തകർക്കാൻ കേന്ദ്ര ഏജൻസികൾ ശ്രമം നടത്തുന്നുവെന്ന ആരോപണങ്ങൾ നിലനിൽക്കേയാണ് പരിശോധന.

