ദുബൈയിലേക്ക് യാത്ര ചെയ്യാൻ എടുക്കുന്ന പിസിആർ പരിശോധനയിൽ ക്യുആർ കോഡ് നിർബന്ധം


ദുബൈ: ദുബൈയിലേക്ക് യാത്ര ചെയ്യാൻ നാട്ടിൽ നിന്ന് എടുക്കുന്ന പിസിആർ പരിശോധനയിൽ ക്യുആര്‍ കോഡ് നിർബന്ധമാക്കി. ദുബൈ ഹെൽത്ത് അതോറ്റിയാണ് ഇത് സംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്. എയർ ഇന്ത്യ എക്സ്പ്രസ് അടക്കം വിമാന കമ്പനികളും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ക്യുആര്‍ കോഡ് സ്കാൻ ചെയ്താൽ സാമ്പിൾ ശേഖരിച്ച സമയം, പരിശോധന പൂർത്തിയാക്കിയ സമയം എന്നീ വിശദാംശങ്ങൾ ലഭ്യമാകുന്ന വിധമായിരിക്കണം പരിശോധനാ ഫലം. പുതിയ തീരുമാന പ്രകാരം ക്യുആര്‍ കോഡ് ഇല്ലാത്ത പിസിആർ ഫലവുമായി ഇനി മുതൽ ദുബൈയിലേക്ക് യാത്രാനുമതി ലഭിക്കില്ല. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed