പ്രതിയെ പിടിക്കാൻ പോയ പൊലീസ് സംഘത്തെ സിപിഐഎം പ്രവർത്തകർ ആക്രമിച്ചു

കോഴിക്കോട്: കോഴിക്കോട് പ്രതിയെ പിടിക്കാൻ പോയ പൊലീസ് സംഘത്തിനു നേരെ ആക്രമണം. കോഴിക്കോട് കുറ്റ്യാടി നെട്ടൂരിൽ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. 2016ലെ സിപിഐഎം−ബിജെപി സംഘർഷവുമായി ബന്ധപ്പെട്ടാണ് സിപിഐഎം പ്രവർത്തകനായ അന്പാട്ട് അശോകനെ പൊലീസ് അറസ്റ്റ് ചെയ്യാൻ എത്തിയത്.
കസ്റ്റഡിയിൽ എടുത്ത പ്രതിയെ സിപിഐഎം പ്രവർത്തകർ ബലം പ്രയോഗിച്ച് മോചിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ പൊലീസ് ഉദ്യോഗസ്ഥർ ഇപ്പോൾ ആശുപത്രി വിട്ടു എന്നാണ് വിവരം.